ad
Deshabhimani

print edition കെഎസ്‌ഇബി അടിമുടി സ്മാർട്ട്; 5 വർഷം: ഓൺലൈൻ സേവനം
ലഭിച്ചത്‌ 33.07 ലക്ഷം പേർക്ക്‌

KSEB.jpg
വെബ് ഡെസ്ക്

Published on Apr 01, 2026, 01:57 AM | 1 min read

തിരുവനന്തപുരം: ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും വിരൽത്തുമ്പിൽ സേവനങ്ങൾ ലഭ്യമാക്കി അടിമുടി സ്മാർട്ടായി കെഎസ്‌ഇബി. വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും അഞ്ച് വർഷത്തിനിടെ 33.07 ലക്ഷംപേരാണ് ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്. ഇ‍ൗ വർഷം ഇതുവരെ 3.4 ലക്ഷം പേരും സേവനങ്ങൾ നേടി.


ക്യൂ നിൽക്കാതെയും ഓഫീസുകളിൽ എത്താതെയും കാലതാമസമില്ലാതെ വൈദ്യുതി സംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്‌. ഇതിലൂടെ മറ്റു സംസ്ഥാനങ്ങൾക്ക്‌ മാതൃകയായി ഉപഭോക്തൃ സേവനത്തിന്റെ പുതുചരിത്രം രചിക്കുകയാണ് കെഎസ്ഇബി.

8.87 ലക്ഷം പേരാണ്‌ പുതിയ കണക്‌ഷനു മാത്രമായി ഓൺലൈൻ പോർട്ടൽ ഉപയോഗിച്ചത്‌.


ഉടമസ്ഥാവകാശം മാറ്റൽ, ഫെയ് സ് കണക്ടഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, മീറ്റർ, പോസ്റ്റ്‌, ലൈ ൻ എന്നിവ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾക്കായി 11.35ലക്ഷം പേരും വാതിൽപ്പടി സേവനം (സർവീസ് അറ്റ് ഡോർ സ്റ്റെപ്പ്) പദ്ധതിയിലൂടെ 12.84 ലക്ഷം പേരുമാണ്‌ പ്രയോജനപ്പെടുത്തിയത്‌.


അപേക്ഷകളുടെ അവസ്ഥ തത്സമയം അറിയാൻ കഴിയുന്ന "ട്രാക്കിങ്‌' സംവിധാനം ഉൾപ്പെടുത്തിയതോടെ നടപടികൾ പൂർണമായും സുതാര്യമായി. കെഎസ്ഇബിയുടെ ഔദ്യോഗിക വെബ് സൈറ്റ്, മൊബൈൽ ആപ് എന്നി വ വഴിയാണ് സേവനങ്ങൾ ഏകോപിപ്പിക്കുന്നത്.


ഓൺലൈൻ സംവിധാനങ്ങളില്ലാത്തവർക്ക് 1912 എന്ന കസ്റ്റമർകെയർ സേവനവുമുണ്ട്. ഇതുവഴി വിവിധ സേവനങ്ങൾ രജിസ്റ്റർ ചെയ്താൽ അപേക്ഷ അപ്പോൾത്തന്നെ അതത്‌ സെക്‌ഷൻ ഓഫീസിലേക്ക് കൈമാറും. സെക്‌ഷൻ ഓഫീസിലെ ഉദ്യോഗസ്ഥൻ ഉപയോക്താവിനെ ഫോണിൽ ബ ന്ധപ്പെട്ട് വേണ്ട നിർദേശങ്ങൾ നൽകും.


ഉപയോക്താവിന് സൗകര്യമുള്ള സമയത്ത് ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് നടപടിയെടുക്കും. wss.kseb.in വഴിയും 9496001912 എന്ന വാട്സാപ് നമ്പർ വഴിയും വാതിൽപ്പടി സേവനങ്ങൾ തേടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home