ad
Deshabhimani

print edition അണക്കെട്ടുകളിൽ ജലം ലഭ്യം: 550 ദശലക്ഷം യൂണിറ്റ്‌ 
വൈദ്യുതി ഉൽപ്പാദിപ്പിക്കാം

Kallarkutty Dam

കല്ലാർകുട്ടി ഡാം

avatar
സ്വന്തം ലേഖിക

Published on May 01, 2026, 03:10 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുന്പോഴും ജൂൺ ഒന്നുവരെ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കാനാകുന്ന വൈദ്യുതി 550 ദശലക്ഷം യൂണിറ്റാണെന്ന്‌ അധികൃതർ. വ്യാഴം രാവിലെ ഏഴുവരെയുള്ള കണക്ക്‌ പ്രകാരം കെസ്ഇബിയുടെ 18 അണക്കെട്ടുകളിൽ 12എണ്ണത്തിലും 30ശതമാനം വെള്ളമുണ്ട്‌. ആനയിറങ്കൽ, കുണ്ടള, കല്ലാർകുട്ടി, ലോവർ പെരിയാർ, മൂഴിയാർ, ചെങ്കുളം അണക്കെട്ടുകളിൽ 50ശതമാനത്തിന്‌ മുകളിലും.


ഇതിൽനിന്ന്‌ 1209.87 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. ജൂണോടെ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോർഡ്. എങ്കിലും കാലവർഷം എത്തുംവരെ വൈദ്യുതി ഉൽപ്പാദനത്തിൽ നിയന്ത്രണം ആവശ്യമാണ്‌. ജൂൺ ഒന്നോടെ ഡാമുകളിൽ ചുരുങ്ങിയത് 650 ദശലക്ഷം യൂണിറ്റിനുള്ള കരുതൽ ശേഖരം ഉറപ്പാക്കണം. അതിനാൽ വരുംദിവസങ്ങളിൽ 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഉപയോഗിക്കൂ.


2022 ഏപ്രിൽ 30-നെ അപേക്ഷിച്ച് നിലവിൽ ജലനിരപ്പ് കുറവാണെങ്കിലും ഏറ്റവും കുറഞ്ഞ നീരൊഴുക്ക് രേഖപ്പെടുത്തിയ 2016–-17 ഏപ്രിൽ 30-നേക്കാൾ ഭേദപ്പെട്ട നിലയാണിപ്പോൾ. 2025ൽ ഇതേദിവസം 1588.790 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ജലം കെഎസ്‌ഇബിയുടെ ഡാമുകളിൽ ഉണ്ടായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home