അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

ചെങ്ങന്നൂർ : ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു. കെഎസ്ഇബി ചെങ്ങന്നൂർ ഡിവിഷനിലെ ജീവനക്കാരൻ മുഹമ്മ തോട്ടത്തുശേരി എം പി മനോജ് (52) ആണ് മരിച്ചത്. എംസി റോഡിൽ ജില്ല ആശുപത്രി ജങ്‌ഷന് സമീപം തേരകത്ത് പടിക്ക് സമീപം ശനി രാത്രി 7.30നാണ് സംഭവം. വോൾട്ടേജ് കുറവും സ്പാർക്കിങ്ങും പരിഹരിക്കാൻ പോസ്റ്റിൽ കയറിയപ്പോഴാണ്‌അപകടം. ലൈൻ ഓഫ്ചെയ്ത ശേഷമാണ് പരിശോധനയ്ക്ക് കയറിയതെങ്കിലും എർത്ത് ലൈൻ വഴി അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് കരുതുന്നു.
ഷോക്കേറ്റ ആഘാതത്തിൽ തെറിച്ച് കമ്പിയിൽ തലയിടിച്ച് താഴേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജീവനക്കാരും പ്രദേശവാസികളും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു. മക്കൾ: റോബിൻ, റോഷൻ.










0 comments