ad
Deshabhimani

കതിരൂരിൽ കെഎസ്ഇബി കരാർ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

Electric Shock

ഷോക്കേറ്റ് മരിച്ച രാജന്‍ (ഇടത്)

വെബ് ഡെസ്ക്

Published on Apr 29, 2026, 09:13 AM | 1 min read

കതിരൂർ: ‌കെഎസ്ഇബി കരാർ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രി 9.30ഓടെയുണ്ടായ അപക‌ടത്തിൽ കുണ്ടുചിറ പഞ്ചാര ഹൗസിൽ എ രാജൻ (60) ആണ്‌ മരിച്ചത്. പൊന്ന്യം പറാംകുന്നിലെ 110 കെ.വി. സബ്‌സ്റ്റേഷന് സമീപത്തെ വൈദ്യുതത്തൂണിൽ തീ കണ്ട് സമീപവാസികൾ സബ്‌സ്റ്റേഷനിൽ വിളിച്ച് അറിയിച്ചു.


തുടർന്ന് തലശ്ശേരി സെക്ഷനിലെ ജീവനക്കാരനായ പൊന്നമ്പത്ത് രാജേഷിനോട് അവിടെയെത്തി പ്രശ്നം പരിഹരിക്കാൻ സബ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. രാജേഷ് സഹായിയായിട്ടാണ് രാജനെ കൂടെ കൂട്ടിയത്. പരിശോധനയ്ക്കിടെ രാജൻ ഹൈടെൻഷൻ വൈദ്യുതക്കമ്പിയോട് ചേർന്നുള്ള എർത്ത് കമ്പിയിൽ പിടിച്ചതാണ് അപകട കാരണം.


വൈദ്യുതാഘാതത്തിൽ തെറിച്ചുവീഴുകയും കൈയിലടക്കം മാരകമായി പൊള്ളലേൽക്കുകയും ചെയ്തു. അപകട സ്ഥലത്തുവെച്ചു തന്നെ രാജൻ മരിച്ചു. കതിരൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തലശ്ശേരി സഹകരണ ആസ്പത്രിയിലേക്ക് മാറ്റി. ഭാര്യ: സിന്ധു. മകൾ: അനുവർഷ. സഹോദരങ്ങൾ: രതീശൻ, രഞ്ജിത്ത്, രാഗേഷ്, രജിത, രേഷ്മ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home