ad
Deshabhimani

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; കോഴിക്കോട് ജില്ലയിൽ ജാ​ഗ്രതാ നിർദേശം

rain image v k abhijith.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 05, 2026, 07:17 PM | 1 min read

കോഴിക്കോട് : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട് ജില്ലയിൽ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുവാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുവാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


പൊതുജനങ്ങൾക്കുള്ള ജാ​ഗ്രത നിർദേശങ്ങൾ :


പ്രധാന റോഡുകളിൽ വെള്ളക്കെട്ടിനും മഴ മൂലം കാഴ്ച മങ്ങുന്നതിനും സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടായേക്കാം.


താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനോ വെള്ളപ്പൊക്കത്തിനോ സാധ്യതയുണ്ട്.


‌ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നത് വൈദ്യുതി തടസ്സത്തിനും അപകടങ്ങൾക്കും കാരണമായേക്കാം.


മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം.


വീടുകൾക്കും കുടിലുകൾക്കും ഭാഗികമായ കേടുപാടുകൾ സംഭവിക്കാം. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾക്കും മറ്റും നാശമുണ്ടാക്കാനും സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home