Deshabhimani

print edition കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ 
ചികിത്സാപ്പിഴവ്: വീട്ടമ്മ മരിച്ചു

Kozhikode.jpg
വെബ് ഡെസ്ക്

Published on Oct 14, 2026, 12:24 AM | 1 min read

വടകര: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഗർഭാശയ ശസ്‌ത്രക്രിയയിലെ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചു. വടകര മണിയൂർ കുറുന്തോടിയിലെ പറമ്പത്ത് തങ്കമണി (50) ആണ് തിങ്കള്‍ വൈകിട്ട്‌ മരിച്ചത്.


ഗർഭാശയം നീക്കാൻ അഞ്ചിനാണ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിന് ശസ്‌ത്രക്രിയ കഴിഞ്ഞ് പിറ്റേന്ന്‌ വാർഡിലേക്ക് മാറ്റിയെങ്കിലും വിറയലോടുകൂടിയ പനി ബാധിച്ചു. രക്തം ഛർദിച്ചതോടെ ബന്ധുക്കളുടെ ആവശ്യപ്രകാരം തീവ്രപരിചരണ വിഭാഗത്തിലാക്കി.


ഞായർ രാവിലെ വീണ്ടും ശസ്‌ത്രക്രിയ നടത്തി വെന്റിലേറ്ററിലേക്ക്‌ മാറ്റി. ആദ്യ ശസ്‌ത്രക്രിയക്കിടയിൽ ലാപ്രോസ്‌കോപിക്‌ ഉപകരണം കൊണ്ട് മുറിവേറ്റതിനെ തുടർന്നുണ്ടായ അണുബാധയാണ്‌ മരണകാരണമെന്ന്‌ ബന്ധുക്കൾ ആരോപിച്ചു.


ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും സൂപ്രണ്ടിനും പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. ഭർത്താവ്: കുമാരൻ. മക്കൾ: ശ്രീരാഗ്, ശ്രീലക്ഷ്‌മി. മരുമകൻ: അർജുൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home