print edition മെഡി. കോളേജിൽ ചികിത്സ നിഷേധിച്ചു: ആംബുലൻസിൽ രോഗി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ച രോഗി സ്വകാര്യആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ മരിച്ചു. എകരൂൽ കരിങ്കാളിമ്മൽ സ്വദേശി രാമചന്ദ്രൻ (65) ആണ് മരിച്ചത്. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ബുധൻ പുലർച്ചെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
എന്നാല്‍ ഓക്‌സിജൻ സിലിണ്ടർ ലഭ്യമല്ലെന്ന് പറഞ്ഞ് സ്വകാര്യആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി അധികൃതര്‍ നിർദേശിച്ചു. ആദ്യമെത്തിച്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടറുടെ നിർദേശമനുസരിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവിടെ യഥാസമയം ചികിത്സ കിട്ടിയിരുന്നെങ്കിൽ മരിക്കില്ലായിരുന്നെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഭാര്യ: വസന്ത. മക്കൾ: രാഗേഷ്, രമ്യ. മരുമക്കൾ: രജുലേഷ്, ശാരിക.










0 comments