ad
Deshabhimani

താമരശേരിയിൽ 220 കുപ്പി ചാരായം പിടികൂടി

liquor ban
വെബ് ഡെസ്ക്

Published on Jun 27, 2026, 08:57 AM | 1 min read

താമരശേരി: കോഴിക്കോട് വൻ ചാരായ വേട്ട. വ്യാജമദ്യം നിറച്ച 220 പ്ലാസ്റ്റിക് കുപ്പികൾ എക്സൈസ് പിടിച്ചെടുത്തു. 110 ലിറ്റർ വാറ്റ് ചാരായമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥിയുടെ ബാ​ഗിൽ നിന്ന് കണ്ടെടുത്ത ചാരായകുപ്പിക്ക് സമാനമായ കുപ്പികളാണ് കണ്ടെടുത്തത്.


എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ചാരായം നിറച്ച കുപ്പികൾ കണ്ടെത്തിയത്. എന്നാൽ ആരാണ് ചാരായ കുപ്പികൾ സംഭരിച്ചിരുന്നതെന്നോ വ്യാജ മദ്യം നിർമിച്ചതാരാണെന്നോ കണ്ടെത്താനായിട്ടില്ല.


അതേസമയം, വിദ്യാർഥിയുടെ ബാ​ഗിൽ ചാരായം കണ്ടെത്തിയ കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. വിദ്യാർഥിയുടെ മൊഴിയെടുത്തു. മൂന്നുതവണ സ്കൂളിലേക്ക് ചാരായം കൊണ്ടുവന്നിട്ടുണ്ടെന്നും ആറ് വിദ്യാർഥികളാണ് ഉപയോഗിച്ചതെന്നുമാണ് വിവരം. കൂട്ടുകാർക്ക്‌ സൗജന്യമായാണ് കൊടുത്തതെന്നും വിദ്യാർഥി മൊഴിനൽകി. പിടിയിലായ വിദ്യാർഥി ജുവനൈൽ കോടതിയിലാണ്‌ വെളിപ്പെടുത്തൽ നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home