ബിരിയാണിയിൽ ചത്ത വണ്ട്; കോഴിക്കോട് ഹോട്ടൽ അടപ്പിച്ചു

കോഴിക്കോട്: ബിരിയാണിയിൽ നിന്ന് ചത്ത വണ്ടിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് കോഴിക്കോട് കുന്ദമംഗലം പന്തീർപാടത്തെ ഹോട്ടൽ അധികൃതർ അടപ്പിച്ചു. മുറിയനാലിലെ പാരഡൈസ് ഹോട്ടലിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ബിരിയാണിയിൽ നിന്ന് ചത്ത വണ്ടിനെ ലഭിച്ചതായി പരാതി ഉയർന്നത്. തുടർന്ന് വിവരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹോട്ടൽ അടപ്പിച്ചത്. ഭക്ഷണത്തിന്റെ ഗുണനിലവാരം, ഹോട്ടലിലെ ശുചിത്വം എന്നിവ സംബന്ധിച്ച് ആരോഗ്യവിഭാഗം തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.









0 comments