ad
Deshabhimani

print edition ലീഗ്‌ സമ്മർദത്തിന്‌ വഴങ്ങാതെ സമസ്ത; ഉമർ മുസ്ല്യാർ ജന. സെക്രട്ടറി

koyyode-umar-musliyar-samastha

കോയ്യോട് പി പി ഉമർ മുസ്ല്യാർ

വെബ് ഡെസ്ക്

Published on Sep 24, 2026, 01:30 AM | 1 min read

കോഴിക്കോട്‌ : ജിഫ്രി തങ്ങളുമായി അടുപ്പം പുലർത്തുന്ന കോയ്യോട് പി പി ഉമർ മുസ്ല്യാർ സമസ്ത ജനറൽ സെക്രട്ടറി. എം ടി അബ്ദുള്ള മുസ്ല്യാരെ ജനറൽ സെക്രട്ടറിയാക്കണമെന്ന മുസ്ലീംലീഗ് സമ്മർദം തള്ളിയാണ്‌ സമസ്ത മുശാവറയുടെ തീരുമാനം. സമസ്തയിലെ പരാതികൾ പരിഹരിക്കാൻ കൂടിയാലോചന സമിതിക്കും മുശാവറ രൂപം നൽകി.


ആലിക്കുട്ടി മുസ്ല്യാർ അന്തരിച്ചതിനെ തുടർന്നാണ്‌ ജനറൽ സെക്രട്ടറി സ്ഥാനത്ത്‌ ഒഴിവുവന്നത്‌. ഇ‍ൗ സാഹചര്യത്തിലാണ്‌ മുതിർന്ന പണ്ഡിതനും ജിഫ്രി തങ്ങളുടെ അടുപ്പക്കാരനുമായ കോയ്യോട് പി പി ഉമർ മുസ്ല്യാരെ സമസ്ത ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കണ്ണൂർ സ്വദേശിയായ അദ്ദേഹം നിലവിൽ സമസ്ത ട്രഷററായിരുന്നു. മുസ്ലീംലീഗ്‌ അനുകൂലിയായ അബ്ദുള്ള മുസ്ല്യാരെ ജനറൽ സെക്രട്ടറിയാക്കരുതെന്ന് ലീഗിലെ വിമതപക്ഷവും നിലപാടെടുത്തിരുന്നു.


ഉമർഫൈസി മുക്കത്തിന്റെ പ്രസ്താവനയും തുടർന്നുണ്ടായ വിവാദങ്ങളും ചർച്ച ചെയ്യുകയെന്നതാണ്‌ കൂടിയാലോചന സമിതിയുടെ രൂപീകരണ ലക്ഷ്യം. ഭാരവാഹികളടങ്ങുന്ന എട്ടംഗ സമിതിയാണിത്. സമസ്തയിലെ പരാതികൾ ഈ സമിതിയാണ് പരിഗണിക്കുകയെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു.


ജിഫ്രി തങ്ങളുടെ നിർദ്ദേശം ലംഘിച്ച് പ്രസ്താവന നടത്തിയ നാസർ ഫൈസി കൂടത്തായി, മായിൻ ഹാജി എന്നിവർക്കെതിരെയുള്ള പരാതിയും സമിതിക്ക് മുമ്പാകെ വരും . വൈസ് പ്രസിഡന്റുമാരായി വി മൂസക്കോയ മുസ്ല്യാർ, എ വി അബ്ദുറഹ്മാൻ മുസ്ലിയാർ, സെക്രട്ടറിയായി പനങ്കാങ്ങര ഹൈദർ ഫൈസി എന്നിവരേയും തെരഞ്ഞെടുത്തു. സംഘടനയെ കാര്യക്ഷമമായി മുന്നോട്ട് നയിക്കുമെന്ന്‌ ജനറൽ സെക്രട്ടറി കോയ്യോട് പി പി ഉമർ മുസ്ല്യാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home