കോട്ടയത്ത് കിണറ്റിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കോട്ടയം: കിണറ്റിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കോട്ടയം തിടനാട് പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന്‍ അലക്‌സ് ആണ് കിണറ്റിൽ വീണ് മരിച്ചത്. വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം.
മുറ്റത്ത് കളിച്ച് നടന്ന കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആള്‍മറയില്ലാത്ത കിണിറ്റല്‍ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഉടൻതന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
നിലവിൽ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് വാര്‍ഡ് മെംബര്‍ ജോസുകുട്ടി പറഞ്ഞു.








0 comments