വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ; നഴ്സിങ് ട്രെയിനി അറസ്റ്റിൽ

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സുമാർ വസ്ത്രംമാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ നഴ്സിങ് ട്രെയിനി അറസ്റ്റിൽ. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫാണ് പിടിയിലായത്.
ബിഎസ്‌സി നഴ്സിങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്. ഫോൺ ചാർജ് ചെയ്യാനെന്ന വ്യാജേന ഇയാൾ ക്യാമറ ഓൺചെയ്തു വെച്ചതായാണ് കണ്ടെത്തിയത്. ആൻസണ് ശേഷം വസ്ത്രം മാറാൻ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്.
ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്താണ് അറസ്റ്റ്.









0 comments