Deshabhimani

ഡോക്ടർമാരില്ല: കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ ശസ്ത്രക്രിയ കൂട്ടത്തോടെ മാറ്റി

Kottayam Medical College
വെബ് ഡെസ്ക്

Published on Oct 12, 2026, 06:55 PM | 1 min read

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കൂട്ടത്തോടെ മാറ്റി. കാൻസർ ചികിത്സാ വിഭാഗത്തിലാണ് ശസ്ത്രക്രിയകൾ അനിശ്ചിതമായി വൈകുന്നത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരുടെ കാലാവധി അവസാനിച്ചതോടെയാണ് രോ​ഗികൾ ദുരുതത്തിലായത്. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മുടങ്ങിയതിനെത്തുടർന്ന്, അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾ ആശങ്കയിലാണ്.


നിലവിൽ ഒരു സർജൻ മാത്രമാണ് ഓങ്കോളജി വിഭാ​ഗത്തിലുള്ളത്. രണ്ട് ജൂനിയർ ഡോക്ടർമാരുടെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചു. ആരോ​ഗ്യ വകുപ്പിനെ കൃത്യമായി വിവരങ്ങൾ ധരിപ്പിച്ചിട്ടും നടപടികളുണ്ടായില്ലെന്ന് പരാതിയുണ്ട്. മെഡിക്കൽ കോളേജിലെ മറ്റ് വിഭാ​ഗങ്ങളിലും ഡോക്ടർമാരുടേയും മറ്റ് ആരോ​ഗ്യ പ്രവർത്തകരുടേയും കുറവുള്ളതായാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home