കോട്ടയത്ത് ഒന്നര കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

കോട്ടയം: കോട്ടയം നാഗമ്പടത്ത് 1.65 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ. ഓണത്തിന് മുന്നോടിയായി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് സംഘടിപ്പിച്ച സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായായി നടത്തിയ പരിശോധനയിൽ രാജസ്ഥാൻ ജയ്പൂർ സ്വദേശി മുഹമ്മദ് മർസൂദ് ഖാൻ (47) ആണ് പിടിയിലായത്.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി നാഗമ്പടം ഭാഗത്തേക്ക് നടന്നു വരികയായിരുന്ന ഇയാളെ അധികൃതർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് പരിശോധനയിൽ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്‌സൈസ് ഇൻസ്‌പെക്ടർ ആർ ദർശക്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബി ആനന്ദ് രാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പി എസ് ശ്യാംകുമാർ, പി പി പ്രസീദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി എ യേശുദാസ്, കെ സി ദിബീഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രിയ, ഡ്രൈവർ വിബിൻ ജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments