ad
Deshabhimani

കൂത്താട്ടുകുളത്ത്‌ യുഡിഎഫ്‌ ആക്രമണം: അനൂപ് ജേക്കബ് എംഎൽഎ അടക്കം 50 പേർക്കെതിരെ കേസ്‌

KOOTATHUKULAM

പരിക്കേറ്റ് ആശുപത്രിയിലുള്ള കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷ വിജയ ശിവനെ സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ സന്ദര്‍ശിക്കുന്നു

വെബ് ഡെസ്ക്

Published on Jan 19, 2025, 12:34 PM | 1 min read

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭാ അധ്യക്ഷയെയും വനിതാ കൗൺസിലർമാരെയും ആക്രമിച്ച കേസിൽ അനൂപ്‌ ജേക്കബ്‌ എംഎൽഎ ഉൾപ്പെടെ 50 യുഡിഎഫുകാർക്കെതിരെ കേസ്. എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫുകാർ നടത്തിയ ആക്രമണത്തിൽ നഗരസഭാ അധ്യക്ഷ വിജയ ശിവൻ, സ്ഥിരംസമിതി അധ്യക്ഷ അംബിക രാജേന്ദ്രൻ, കൗൺസിലർ സുമ വിശ്വംഭരൻ എന്നിവർക്കാണ്‌ പരിക്കേറ്റത്‌.


ശനി രാവിലെ 10.30ന്‌ നഗരസഭാ ഓഫീസിനുമുന്നിലായിരുന്നു സംഭവം. അധ്യക്ഷയ്‌ക്കും ഉപാധ്യക്ഷനും എതിരെയുള്ള അവിശ്വാസപ്രമേയ നീക്കം പൊളിയുമെന്ന്‌ മനസ്സിലാക്കിയായിരുന്നു ആക്രമണം. യുഡിഎഫുകാർ വിജയ ശിവന്റെ വയറ്റിൽ ചവിട്ടി. അംബികാ രാജേന്ദ്രനെയും സുമാ വിശ്വംഭരനെയും ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിനെതിരെ വിജയ ശിവൻ നൽകിയ പാരതിയിലാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home