ad
Deshabhimani

കൂരാച്ചുണ്ട് പഞ്ചായത്തിൽ ലീഗ് അവിശ്വാസ പ്രമേയം പാസായി: കോൺ​ഗ്രസിന് ഭരണം നഷ്ടമായി

koorachund panchayath
വെബ് ഡെസ്ക്

Published on Jan 27, 2025, 01:14 PM | 1 min read

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ മുസ്ലിം ലീഗ് നേതാവ് നൽകിയ അവിശ്വാസ പ്രമേയത്തിൽ കോൺ​ഗ്രസിന് ഭരണം നഷ്ടമായി. പഞ്ചായത്ത് ഭരണസമിതിയിലെ ആകെയുള്ള13 അംഗങ്ങളിൽ 11 പേർ അവിശ്വാസപ്രമേയത്തിനനുകൂലമായി വോട്ടു ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പോളികാരക്കട മാത്രമാണ് എതിർത്ത് വോട്ടുചെയ്തത്. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വിൻസിതോമസ് വോട്ട് അസാധുവാക്കി.
ഭരണകാലയളവിൽ അവസാന ഒരു വർഷ കാലാവധി മുസ്ലിം ലീഗിന് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനംനൽകണമെന്ന് കോൺ​ഗ്രസും ലീ​ഗും തമ്മിൻ മുൻധാരണ ഉണ്ടായിരുന്നു. എന്നാൽ യുഡിഎഫ് ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനം പാലിക്കാൻ കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡൻ്റുമായ പോളി കാരക്കട തയ്യാറായില്ല. വർഷങ്ങളായി കോൺഗ്രസിന്റെ കൈവശമുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് വിട്ടു നൽകില്ലെന്നു പോളി കാരക്കട നിലപാട് സ്വീകരിച്ചു. തുടർന്നാണ് മുസ്ലിം ലീഗ് നേതാവും സ്ഥിരംസമിതി അധ്യക്ഷനുമായ ഒ കെ അമ്മത്‌‌‌ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
മുസ്ലിം ലീഗ്: 2, സിപിഐ എം: 2, കേരളകോൺ(എം) 2 സ്വതന്ത്രൻ: 1 എന്നിങ്ങനെ അം​ഗങ്ങൾ ഒപ്പിട്ടാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ മെമ്പർമാർക്ക് കോൺഗ്രസ് നോട്ടീസ് നൽകിയിരുന്നു. തിങ്കളാഴ്ച നടന്ന അവിശ്വാശ പ്രമേയ ചർച്ചയിന്മേൽ നാല് കോൺഗ്രസ് അംഗങ്ങൾകൂടി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ നിലവിലെ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കടയ്ക്ക് രാജിവെക്കേണ്ടിവരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home