ad
Deshabhimani

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ്‌വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു

drowned
വെബ് ഡെസ്ക്

Published on Sep 12, 2026, 03:24 PM | 1 min read

കോന്നി: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ്‌വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു. കോന്നി ഐരവൺ പിഎസ്‍വിപിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മരിച്ചത്.


അവധിദിവസമായ ശനിയാഴ്ച സ്കൂളിൽ വോളിബോൾ പരിശീലനത്തിനായി എത്തിയതായിരുന്നു കുട്ടികൾ. പരിശീലനത്തിന് ശേഷം പുതിയകാവ് ക്ഷേത്രത്തിന് സമീപമുള്ള കൊടിഞ്ഞിമൂല കടവിൽ മൂന്ന് വിദ്യാർഥികൾ കുളിക്കാനിറങ്ങുകയായിരുന്നു.


കുളിക്കുന്നതിനിടെ മൂവരും അപകടത്തിൽപ്പെട്ടു. ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. മറ്റൊരു വിദ്യാർഥിയെ ആറ്റിൽ നിന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ജീവനോടെ പുറത്തെടുത്ത മറ്റൊരു വിദ്യാർഥിയെ കോന്നി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.


മരിച്ച വിദ്യാർഥികളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home