ad
Deshabhimani

കോന്നി ആനത്താവളത്തിൽ പാപ്പാനെ ആന കുത്തിക്കൊന്നു

konni elephant attack

പ്രിയദർശിനി എന്ന ആന

വെബ് ഡെസ്ക്

Published on Aug 08, 2026, 05:04 PM | 1 min read

കോന്നി: പത്തനംതിട്ട കോന്നി ആനത്താവളത്തിൽ പാപ്പാനെ ആന കുത്തിക്കൊന്നു. കോന്നി പുന്നമൂട്ടിൽ ചേരീമുക്ക് സ്വദേശി മോഹനൻപിള്ളയാണ് മരിച്ചത്. സ്ഥിരം പരിപാലിക്കുന്ന ആനയ്ക്കുപകരം മറ്റൊരു ആനയുടെ അടുത്തേക്ക് ചെന്നപ്പോഴാണ് ആന ആക്രമിച്ചത്.


പ്രിയദർശിനി എന്ന ആനയാണ് കുത്തിക്കൊന്നത്. ആനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് സന്ദർശകരെ കടത്തിവിട്ടിരുന്നില്ല. ആനയുടെ തുമ്പിക്കൈയിൽ ഉള്ള മുറിവിൽ മരുന്ന് വയ്ക്കാനെത്തിയ മോഹനനെ ആന ആക്രമിക്കുകയായിരുന്നു.


രണ്ടു തവണ അടുത്തേക്ക് പോകാൻ ശ്രമിച്ചതിൽ പ്രകോപിതയായി ആക്രമിച്ചതാകാമെന്നും അധികൃതർ പറയുന്നു. സ്ഥിരം പാപ്പാൻ അല്ലാത്തതിനാൽ ആക്രമിച്ചതാകാനാണ് സാധ്യതയെന്നാണ് നിഗമനം. ആക്രമണത്തിൽ പാപ്പന്റെ തലയ്ക്ക് അടിയേറ്റ് നിലത്ത് വീഴുകയായിരുന്നു. ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ അടിക്കുകയായിരുന്നു.


സംഭവം നടന്നയുടനെ അദ്ദേഹത്തെ കോന്നി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീന എന്ന മറ്റൊരു ആനയുടെ സ്ഥിരം പപ്പനാണ് മോഹനൻ. സംഭവത്തിൽ വനം വകുപ്പിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home