വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകി വീണു; വീട്ടുകാർ രക്ഷപെട്ടത് അത്ഭുതകരമായി

അനിൽകുമാറിന്റെ വീടിന് മുകളിലേക്ക് വീപ പ്ലാവ്
കൊല്ലം: കൊല്ലം മരുതമൺപള്ളിയിൽ ശക്തമായ കാറ്റിലും വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകിവീണു. മുൻ വാർഡ് അംഗം അനിൽകുമാറിന്റെ വീട്ടിലേക്കാണ് മരം വീണത്. വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന അനിൽകുമാറും മക്കളും അത്ഭുതകരമായി രക്ഷപെട്ടു.
തിങ്കൾ രാവിലെയാണ് സംഭവം. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടിലുണ്ടായിന്ന കുട്ടികൾക്ക് ഉൾപ്പെടെ പരിക്കേറ്റു. ഇവരെ
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റി.
പ്രദേശത്ത് രാവിലെ മുൽ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു.










0 comments