കൊല്ലം കോർപറേഷനിലെ സംവരണ വാർഡുകളായി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്ലം കോർപറേഷനിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. 26 വനിതാ സംവരണ വാർഡുകളാണ് കോർപറേഷനിലുള്ളത്. രണ്ട് വാർഡുകൾ പട്ടികജാതി സ്ത്രീ സംവരണവും രണ്ട് വാർഡുകൾ പട്ടികജാതി സംവരണവുമാണ്.
ആകെ 56 വാർഡുകളാണ് കോർപറേഷനിലുള്ളത്. 2015, 2020 തിരഞ്ഞെടുപ്പുകളിൽ സംവരണ വാർഡ് ആയിരുന്നവ ഒഴിവാക്കിയാണ് ഇക്കുറി നറുക്കെടുപ്പ് നടത്തിയത്.
പട്ടികജാതി സ്ത്രീ സംവരണം
ഉദയമാർത്താണ്ഡപുരം, തിരുമുല്ലവാരം
പട്ടികജാതി സംവരണം
ആശ്രാമം, പാൽകുളങ്ങര
സ്ത്രീ സംവരണം
ശക്തികുളങ്ങര, കാവനാട്, വള്ളിക്കീഴ്, അഞ്ചാലുമൂട് വെസ്റ്റ്, കടവൂർ, തേവള്ളി, ഉളിയക്കോവിൽ, കല്ലുംതാഴം, മങ്ങാട്, അമ്മൻനട, പള്ളിമുക്ക്, അയത്തിൽ, കിളികൊല്ലൂർ, പാലത്തറ, വാളത്തുങ്കൽ, തെക്കുംഭാഗം, ഇരവിപുരം, ഭരണിക്കാവ്, തെക്കേവിള, മുണ്ടക്കൽ, കന്റോൺമെന്റ്, പോർട്ട്, കൈക്കുളങ്ങര, കച്ചേരി, തങ്കശേരി, ആലാട്ടുകാവ്.









0 comments