Deshabhimani

കോടിയേരി അനുസ്‌മരണം നാളെ

kodiyeri balakrishnan
വെബ് ഡെസ്ക്

Published on Sep 30, 2026, 03:03 PM | 1 min read

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികം വ്യാഴാഴ്‌ച ആചരിക്കും. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാകയുയർത്തിയും അനുസ്‌മരണപരിപാടികൾ സംഘടിപ്പിക്കും.


രാവിലെ കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും വൈകിട്ട്‌ തലശേരിയിൽ റെഡ്‌വളണ്ടിയർ മാർച്ചും അനുസ്‌മരണസമ്മേളനവും ചേരും. മുൻ ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പാർടിയുടെ നേതൃനിരയിൽ എത്തിയ അദ്ദേഹം അതുല്യനായ സംഘാടകനും വാഗ്മിയുമായിരുന്നു. മന്ത്രി, എംഎൽഎ, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം തിളങ്ങിയ കോടിയേരിയുടെ അനുസ്‌മരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും വിവിധ പരിപാടികളാണ്‌ നടന്നുവരുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home