print edition കൊച്ചുകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം സമ്മാനിച്ചു; ആലിനിന്റെ ഓർമകളിൽ കുടുംബം പുരസ്‌കാരം സ്വീകരിച്ചു

ഷാർജ മാസ് സാംസ്‌കാരിക കൂട്ടായ്‌മ ഏർപ്പെടുത്തിയ കൊച്ചുകൃഷ്‌ണൻ സ്‌മാരക പുരസ്‌കാരം ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും ചേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം: പ്രവാസി സമൂഹത്തിന് മാതൃകയായ കൊച്ചുകൃഷ്‌ണന്റെ സ്‌മരണാർഥം ഷാർജ മാസ് സാംസ്‌കാരിക കൂട്ടായ്‌മ ഏർപ്പെടുത്തിയ പുരസ്‌കാരം പത്തുവയസ്സിൽ മസ്‌തിഷ്‌കമരണം സംഭവിച്ച് അവയവദാനം ചെയ്‌ത ആലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബത്തിന് നൽകി.
ആലിനിന്റെ മാതാപിതാക്കളായ പത്തനംതിട്ട മല്ലപ്പള്ളി വെസ്‌റ്റ് വാലുമണ്ണിൽ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും പ്രതിപക്ഷനേതാവ് പിണറായി വിജയനിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. അപരനെക്കുറിച്ചുള്ള കരുതലാണ് സംസ്‌കാരം.
ഒപ്പമുള്ളവരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കെടുക്കാനാകുന്നവർക്കേ സാംസ്‌കാരികപ്രവർത്തകരാകാൻ കഴിയൂ. വ്യത്യസ്‌ത അഭിപ്രായക്കാർക്കിടയിലും ആദരം പിടിച്ചുപറ്റാൻ കൊച്ചുകൃഷ്‌ണനായി. പൊലിഞ്ഞുപോകുന്ന ജീവൻ നാലുജീവന്റെ തിരിനാളം കൊളുത്തിയാണ് മറഞ്ഞത്.
അവയവദാനത്തിന് മാതാപിതാക്കൾ കാണിച്ച വലിയ മനസ്സ് ലോകമാകെ അംഗീകാരം നേടിയെന്നും പുരസ്‌കാരം നൽകി പിണറായി വിജയൻ പറഞ്ഞു. കെ പി മനോജ് കുമാർ ഒഞ്ചിയം അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രൻ, ന്യൂനപക്ഷ കമീഷൻ ചെയർമാൻ എ എ റഷീദ്, പ്രവാസിസംഘം സംസ്ഥാന ട്രഷറർ സജീവൻ തൈക്കാട്, അരുൺ എബ്രഹാം, ആർ പി മുരളി, ബി എൽ അനിൽകുമാർ എന്നിവർ സംസാരിച്ചു.









0 comments