Deshabhimani

print edition കൊച്ചി വാട്ടര്‍മെട്രോ; 
മൂന്നര വര്‍ഷത്തിനിടെ 77.70 ലക്ഷം യാത്രക്കാര്‍

Water Metro
വെബ് ഡെസ്ക്

Published on Oct 04, 2026, 01:31 AM | 1 min read

കൊച്ചി: കൊച്ചി വാട്ടര്‍മെട്രോയിൽ മൂന്നര വര്‍ഷത്തിനിടെ യാത്ര ചെയ്‌തത്‌ 77,70,326 പേര്‍. ഒക്‌ടോബർ രണ്ട്‌ വരെയുള്ള കണക്കാണിത്‌. 2023–-24ൽ 18,44,375, 2024-–25ൽ 21,08,148, 2025–-26ൽ 24,64,559. 2026-–27ൽ ഇതുവരെ വരെ 13,53,244 പേരും വാട്ടര്‍മെട്രോ സേവനം പ്രയോജനപ്പെടുത്തി. ഒക്ടോബർ രണ്ടിന്‌ മാത്രം 11,670 പേര്‍ യാത്ര ചെയ്‌തെന്നും വാട്ടർമെട്രോ എംഡി കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം വിലയിരുത്തി. 2023 ഏപ്രില്‍ 26നാണ്‌ സർവീസ്‌ തുടങ്ങിയത്‌.


2023-–24 സാമ്പത്തിക വര്‍ഷം 4,13,20,240 രൂപയും 2024–-25 സാമ്പത്തിക വര്‍ഷം 8,13,54,933 രൂപയും 2025–-26 സാമ്പത്തിക വര്‍ഷം 10,89,86,929 രൂപയും ടിക്കറ്റ് വരുമാനത്തിലൂടെ ലഭിച്ചു. കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇവയിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കും. ഇടക്കൊച്ചി, വരാപ്പുഴ ടെര്‍മിനലുകളുടെ കരാറുകള്‍ ഉടന്‍ നല്‍കും. കൊച്ചി കപ്പൽശാലയിൽനിന്ന്‌ ലഭിക്കാനുള്ള മൂന്ന്‌ ബോട്ടുകളിൽ ഒന്ന്‌ ഡിസംബറിലും രണ്ടെണ്ണം 2028 ജൂണിലും ലഭിക്കും.


​മലേഷ്യക്കും 
വിയറ്റ്‌നാമിനുമായി പഠനം നടത്തി കൊച്ചി വാട്ടർമെട്രോ


വാട്ടർമെട്രോ മാതൃക പകർത്താൻ വിദേശരാജ്യങ്ങളും. മലേഷ്യയിലെ പെനാങ്, വിയറ്റ്‌നാമിലെ മികോങ് റിവര്‍ എന്നിവിടങ്ങളില്‍ വാട്ടർമെട്രോ പദ്ധതി നടപ്പാക്കാൻ പ്രാരംഭ സാധ്യത പഠനം നടത്തിയത്‌ കൊച്ചി വാട്ടർമെട്രോ. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിന് അനുസരിച്ച് തുടര്‍ നടപടികള്‍ ഏറ്റെടുക്കും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ പഠനം നടത്താനുളള നടപടി പുരോഗമിക്കുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home