ad
Deshabhimani

ഡ്രൈഡേയിൽ കാറിൽകറങ്ങി മദ്യവിൽപ്പന: കൊച്ചിയില്‍ ജൂനിയർ ആർട്ടിസ്‌റ്റ്‌ പിടിയിൽ

Shuhaib with liquor arrest

ശുഹൈബും പിടിച്ചെടുത്ത മദ്യവും

വെബ് ഡെസ്ക്

Published on Jun 27, 2026, 05:54 PM | 1 min read

കൊച്ചി: ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന നടത്തിയ ജൂനിയർ ആർട്ടിസ്‌റ്റ്‌ പിടിയിൽ. ആലപ്പുഴ പുന്നപ്ര ചക്കിട്ടപറമ്പിൽ ശുഹൈബിനെയാണ്‌ (39) എറണാകുളം സെൻട്രൽ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.


എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിനുസമീപം പി ടി ഉഷ റോഡിൽ നിർത്തിയിട്ട കാറിൽ മദ്യംവിൽപ്പനയ്ക്ക്‌ നിൽക്കുകയായിരുന്നു പ്രതി.


70ലധികം ഇന്ത്യൻനിർമിത വിദേശമദ്യവും (40 ലിറ്റർ), 48 കുപ്പി ബിയറും (31.2 ലിറ്റർ) പിടിച്ചെടുത്തു. കഞ്ചാവുകേസിൽ പ്രതിയായിരുന്നു ശുഹൈബ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home