ശിവരാത്രി: കൊച്ചി മെട്രോ ഇന്നും നാളെയും സർവീസ് സമയം വർധിപ്പിച്ചു

കൊച്ചി : ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. ബുധനാഴ്ച തൃപ്പൂണിത്തുറയിൽ നിന്നുളള സർവീസ് രാത്രി 11.30 വരെയുണ്ടാകും.
27ന് വ്യാഴാഴ്ച ആലുവയിൽ നിന്നുള്ള സർവീസ് പുലർച്ചെ 4.30 ന് ആരംഭിക്കും. തുടർന്ന് രാവിലെ ആറ് മണിവരെ അരമണിക്കൂർ ഇടവിട്ടും പിന്നീട് സാധാരണ നിലയ്ക്കും ആലുവയിൽ നിന്ന് സർവീസ് ഉണ്ടായിരിക്കും.








0 comments