ad
Deshabhimani

ഏഷ്യൻ കപ്പ് ഫുട്ബോൾ; കൂടുതൽ സർവീസുകളുമായി കൊച്ചി മെട്രോ

kochi metro
വെബ് ഡെസ്ക്

Published on Mar 30, 2026, 05:14 PM | 1 min read

കൊച്ചി : കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ–ഹോങ്കോംഗ് (AFC ഏഷ്യൻ കപ്പ് യോഗ്യത) ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊച്ചി മെട്രോ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കുറഞ്ഞ ഇടവേളകളിൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഫുട്ബോൾ ആരാധകരുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങളും തിരക്ക് നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.


വൈകിട്ട് 7 മുതൽ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കും ആലുവയിലേക്കും നിശ്ചിത ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്തും. തൃപ്പൂണിത്തുറയിലേക്ക് 7:02, 7:09, 7:17, 7:24, 7:32, 7:40, 7:48, 7:56, 8:04, 8:12, 8:22, 8:30, 8:39, 8:47, 8:56 എന്നീ സമയങ്ങളിലാണ് സർവീസ്. ആലുവയിലേക്ക് 7:02, 7:09, 7:17, 7:23, 7:31, 7:38, 7:46, 7:53, 8:00, 8:07, 8:16, 8:25, 8:34, 8:42, 8:50 എന്നീ സമയങ്ങളിൽ ട്രെയിനുകൾ സർവീസ് നടത്തും. ഒമ്പത് മണിക്കു ശേഷം പതിവ് പോലെ സർവീസ് 11 മണിവരെ തുടരും.‌‌‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home