print edition 3 എംഎൽഎമാരാൽ ബിജെപി കേരളം ഭരിക്കുന്നു: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ സുഗതനെ രക്ഷപ്പെടുത്താൻ ആഭ്യന്തരവകുപ്പ് നൽകിയ സർക്കുലർ യുഡിഎഫ്–-ബിജെപി ബാന്ധവത്തിന്റെ തെളിവാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ. സുഗതന് ആറുമാസത്തേക്ക് അവധിയെടുക്കാമെന്നും അത് കൗൺസിലിൽ വോട്ടിനിട്ട് പാസാക്കിയാൽ കൗൺസിലർ സ്ഥാനം സുരക്ഷിതമാക്കാമെന്നും ആഭ്യന്തരവകുപ്പ് ശുപാർശ നൽകിയെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നത്.
അതിവിചിത്രമായ ഈ സർക്കുലർ ഉയർത്തിപ്പിടിച്ചാണ് കോർപറേഷനിൽ സുഗതന് അനുകൂലമായ അവധിതീരുമാനമുണ്ടായത്. കേരളം ഭരിക്കാൻ കേവല ഭൂരിപക്ഷം നേടേണ്ട കാര്യം ബിജെപിക്കില്ലെന്ന് ബിജെപി നേതാക്കൾ ആവർത്തിച്ച് പറയുന്നതിന്റെ അർഥമെന്താണെന്ന് നാട് മനസ്സിലാക്കുകയാണ്. മൂന്ന് എംഎൽഎമാരെ മാത്രംവച്ച് ബിജെപി കേരളം ഭരിക്കുന്നു എന്ന പ്രതീതിയാണുള്ളത്. സുഗതനെ സംരക്ഷിക്കാൻ ഒത്താശ ചെയ്ത സർക്കാർ ഇക്കാര്യത്തിൽ മറുപടി പറയണം– ബാലഗോപാൽ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments