print edition കെ എം ബഷീര്‍ കേസ്: വിസ്താരം തുടരുന്നു; ദൃക്‌സാക്ഷി ഓട്ടോ ഡ്രൈവര്‍ കൂറുമാറി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ തുടരുന്നു. ചൊവ്വാഴ്‌ച നടന്ന വിചാരണയില്‍ കേസിലെ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ഷെഫീക്ക് കൂറുമാറി. ബഷീറിനെ ഇടിച്ച കാറോടിച്ചത് ആരാണെന്നറിയില്ല.
പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാളെ അറിയില്ലെന്നും സംഭവസമയം താടിവച്ച ഒരാളായിരുന്നുവെന്നും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ആളെപ്പോലെ തോന്നുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി. ഒരു സ്ത്രീയും പുരുഷനും അപകട സ്ഥലത്ത് നില്‍ക്കുന്നത് കണ്ടുവെന്നും മൊഴിയില്‍ പറയുന്നു.
അമിത വേഗതയില്‍ കാറോടിച്ചാണ് അപകട മുണ്ടായതെന്നും പെരുമാറ്റത്തില്‍ ശ്രീറാം മദ്യപിച്ചിരുന്നതായി തോന്നിയില്ലെന്നും കേസന്വേഷണ ഘട്ടത്തില്‍ നല്‍കിയ പൊലീസ് മൊഴിയും മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയുമാണ് ദൃക്‌സാക്ഷി ഇപ്പോള്‍ മാറ്റിപ്പറഞ്ഞത്. അന്ന് പൊലീസ് എന്തോ പറഞ്ഞതനുസരിച്ചാണ് താന്‍ സംഭവം കണ്ടുവെന്നും കാറോടിച്ചത് ഒരു പുരുഷനാണെന്നും മൊഴി നല്‍കിയതെന്നും ഷെഫീക്ക് കൂട്ടിച്ചേര്‍ത്തു.









0 comments