ad
Deshabhimani

print edition പുസ്‌തകോത്സവത്തിന് ഇന്ന്‌ തിരശ്ശീല വീഴും

KLIBF.jpg
വെബ് ഡെസ്ക്

Published on Jan 13, 2026, 01:28 AM | 1 min read


തിരുവനന്തപുരം

യുനെസ്‌കോയുടെ ‘ലോക പുസ്‌തക തലസ്ഥാന’മാകാനുള്ള അർഹത കൂട്ടി നാലാമത്‌ കേരള നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവം ചൊവ്വാഴ്‌ച സമാപിക്കും. ഏഴുദിവസത്തെ കല–സാംസ്‌കാരിക ആഘോഷത്തിനാണ്‌ തിരശ്ശീല വീഴുന്നത്‌. പകൽ മൂന്നിന്‌ ആർ ശങ്കരനാരായണൻ തന്പി ഹാളിൽ നടക്കുന്ന സമാപനസമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ ഉദ്‌ഘാടനം ചെയ്യും. സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകും. മ‍ൗറിഷ്യസ്‌ മുൻ പ്രസിഡന്റ്‌ ഡോ. അമീന ഗുരിബ്‌ ഫകിം മുഖ്യാതിഥിയാകും.


സമാപനദിവസത്തിൽ വിവിധ വേദികളിലായി 18 പുസ്‌തകങ്ങൾ പ്രകാശിപ്പിക്കും. വേദി അഞ്ചിൽ പകൽ 11ന്‌ ഉണ്ണി ആറ്റിങ്ങൽ രചിച്ച്‌ പ്രഭാത്‌ ബുക്ക്‌ ഹ‍ൗസ്‌ പ്രസിദ്ധീകരിച്ച ‘മാനവികത’ എന്ന പുസ്‌തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കും. രാവിലെ 10ന്‌ ശ്രീനിവാസൻ അനുസ്‌മരണത്തിന്റെ ഭാഗമായി സന്മനസ്സുള്ള ശ്രീനി എന്ന പരിപാടി സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചിന്‌ ശരത്തിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും രാത്രി 7.30ന്‌ വിധു പ്രതാപിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും നടക്കും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home