ad
Deshabhimani

ഓണം അലവൻസ് പരാമർശം: പ്രതിപക്ഷത്തിന്റേത് ബോധപൂർവ്വമായ തെറ്റിദ്ധരിപ്പിക്കലെന്ന് കെ കെ ശൈലജ

KK Shailaja.jpg
വെബ് ഡെസ്ക്

Published on Feb 11, 2026, 02:39 PM | 1 min read

കണ്ണൂർ: ഓണം അലവൻസുമായി ബന്ധപ്പെട്ട തന്റെ പരാമർശത്തെ വികലമായി ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നതിനെതിരെ കെ കെ ശൈലജ എംഎൽഎ.


തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ താൻ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്താണ് രാഷ്ട്രീയ എതിരാളികൾ വിവാദമുണ്ടാക്കുന്നതെന്ന് അവർ വ്യക്തമാക്കി.


സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ സാധാരണക്കാർക്കായി നടപ്പിലാക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ഓണം അലവൻസിനെക്കുറിച്ച് സംസാരിച്ചത്.


കേരളത്തിലെ ഉത്സവമായ ഓണത്തിന് മറ്റ് സംസ്ഥാനങ്ങൾ അലവൻസ് നൽകില്ല എന്നത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. പാവപ്പെട്ടവന്റെ കയ്യിൽ പണമെത്തിക്കാൻ സർക്കാർ നടത്തുന്ന സവിശേഷമായ ഇടപെടലുകളെയാണ് താൻ ഉദ്ദേശിച്ചതെന്നും ശൈലജ ടീച്ചർ പറഞ്ഞു.


മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷം കേന്ദ്രത്തോട് പൊരുതി നേടിയെടുത്തതാണെന്ന തന്റെ വാക്കുകളെയും ചിലർ പരിഹസിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വസ്‌തുതകൾ പരിശോധിച്ചാൽ ഇതിൽ ഇടതുപക്ഷത്തിന്റെ പങ്ക് വ്യക്തമാണെന്നും അവർ കൂട്ടിച്ചേർത്തു.


സാധാരണക്കാരായ തൊഴിലാളികൾക്കിടയിൽ സർക്കാരിനുള്ള മതിപ്പ് തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ചില കേന്ദ്രങ്ങൾ നടത്തുന്നതെന്നും, ഇത്തരം വ്യാജപ്രചാരണങ്ങൾ ജനം തള്ളിക്കളയുമെന്നും കെ കെ ശൈലജ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home