കേരളം കണ്ട ഏറ്റവും വലിയ വായ്പാ കുംഭകോണം: സാബു എം ജേക്കബ് നടത്തിയത് ₹2,000 കോടിയുടെ തട്ടിപ്പ്

കൊച്ചി: ഉടമസ്ഥാവകാശമില്ലാത്ത സർക്കാർ ഭൂമിയും സാമ്പത്തിക രേഖകളും പെരുപ്പിച്ചു കാട്ടി കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബ് രണ്ടായിരം കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ടുകൾ. തെലങ്കാന സർക്കാർ വ്യാവസായിക ആവശ്യങ്ങൾക്കായി പാട്ടത്തിന് നൽകിയ ഭൂമി മറയാക്കിയാണ് പൊതുമേഖലാ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പറ്റിച്ച് സാബു എം ജേക്കബ് ഭീമമായ തുക തട്ടിയെടുത്തിരിക്കുന്നത്.
2021-ൽ രജിസ്റ്റർ ചെയ്ത കിറ്റെക്സ് അപ്പാരൽ പാർക്സ് ലിമിറ്റഡ് (KAPL) എന്ന കമ്പനിയുടെ പേരിലാണ് സാബു എം ജേക്കബ് വൻ വായ്പാ കുംഭകോണം നടത്തിയത്. തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ (TSIIC) കമ്പനിക്ക് പാട്ടത്തിന് നൽകിയ 187.7 ഏക്കർ ഭൂമിയാണ് വായ്പയ്ക്കുള്ള പ്രധാന ഈടായി ബാങ്കുകൾക്ക് മുന്നിൽ സമർപ്പിച്ചത്. കമ്പനിക്ക് യാതൊരുവിധ ഉടമസ്ഥാവകാശവുമില്ലാത്ത പാട്ടഭൂമിക്ക്, ഏകദേശം 3,000 കോടി രൂപയുടെ വിപണി മൂല്യമുണ്ടെന്ന് വ്യാജമായി കാണിച്ചാണ് ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് കോടികൾ തട്ടിയെടുത്തത്.
ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കാൻ കമ്പനിക്ക് ഭാവിയിൽ കിട്ടാൻ പോകുന്ന വലിയ വരുമാനത്തിന്റെ കണക്കുകളും വ്യാജമായി കാണിച്ചിരുന്നു. എന്നാൽ 2024-25 സാമ്പത്തിക വർഷത്തിൽ കിറ്റെക്സ് അപ്പാരൽ പാർക്സ് ലിമിറ്റഡിന്റെ വരുമാനം വെറും ₹2.11 ലക്ഷം മാത്രമായിരുന്നു എന്നാണ് കമ്പനിയുടെ ഔദ്യോഗിക സാമ്പത്തിക കണക്കുകൾ വ്യക്തമാക്കുന്നത്. ആ സമയത്ത് കമ്പനി വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്, വ്യാജമായി ആസ്തി പെരുപ്പിച്ചു കാട്ടി പൊതുമേഖലാ ബാങ്കുകളെ പറ്റിച്ച് വെട്ടിപ്പ് നടത്തിയത്.









0 comments