കിറ്റെക്‌സ് സാമ്പത്തിക ഇടപാട്: സാബു എം ജേക്കബിന് ഹെെക്കോടതി നോട്ടീസ്

കൊച്ചി: സാബു എം ജേക്കബിന്റെ കിറ്റെക്‌സ് ഗാർമെന്റ്സ് ലിമിറ്റഡ് കമ്പനിയുടെയും അനുബന്ധ സ്ഥാപനങ്ങളുടേയും സാമ്പത്തിക ഇടപാടുകളിൽ നടപടി ആവശ്യപ്പെട്ട് ഹെെക്കോടതിയിൽ ഹർജി. കിറ്റെക്‌സ് കമ്പനിയുടെ യുഎസ്എ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്ന് ചൂണ്ടിക്കാട്ടി ഓഹരിയുടമ എ വി മുഹമ്മദ് ഫിർദൗസാണ് ഹർജി നൽകിയത്. ഹർജിയിൽ സാബു എം ജേക്കബിനും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)ക്കും കോടതി നോട്ടീസയച്ചു. ഹർജി ഒക്ടോബർ 27ന് പരിഗണിക്കും.
കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയർ എന്നിവയ്‌ക്കെതിരെയാണ് ഹർജിക്കാരൻ നടപടി ആവശ്യപ്പെട്ടിട്ടുള്ളത്. കിറ്റെക്‌സിന്റെ അസ്വാഭാവിക കമീഷന്‍ ഇടപാടുകൾ ഓഹരിയുടമകള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ വിഷയത്തിൽ നേരത്തേ സെബിക്ക് നൽകിയ പരാതിയിൽ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. കമീഷന്‍ ഇടപാടില്‍ കിറ്റെക്‌സിനെതിരെ നടപടി എടുക്കാന്‍ ജിഎസ്ടി ശുപാര്‍ശയുണ്ടെന്നും കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ടെക്‌സ്‌റ്റൈല്‍ വിഭാഗത്തില്‍ ലയിപ്പിക്കാനുള്ള നീക്കം ഓഹരിയുടമകളെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.









0 comments