ad
Deshabhimani

'മുന്നൊരുക്കം' പ്രോ​ഗ്രാമുമായി കൈറ്റ് വിക്ടേഴ്‌സ്; പത്താംക്ലാസ് പരീക്ഷയ്ക്ക് വിദ്യാർഥികളെ സജ്ജമാക്കുക ലക്ഷ്യം

sslc
വെബ് ഡെസ്ക്

Published on Feb 02, 2026, 01:51 PM | 1 min read

തിരുവനന്തപുരം: പത്താം തരം പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്സ് 'മുന്നൊരുക്കം' പ്രോ​ഗ്രാം സംഘടിപ്പിക്കുന്നു. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തെത്തുടർന്നുള്ള പുതിയ പരീക്ഷാ രീതികളും മാതൃകാ ചോദ്യങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രോഗ്രാം കൈറ്റ് വിക്ടേഴ്‌സിൽ ഫെബ്രുവരി 1 മുതൽ ആരംഭിച്ചു. എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കുള്ള ക്ലാസുകളാണ് ആദ്യ ഘട്ടത്തിൽ സംപ്രേഷണം ചെയ്യുന്നത്.




ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹിന്ദി, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മലയാളം, ഭാഷാവിഷയങ്ങൾ എന്നിങ്ങനെ യഥാക്രമം 2 മുതൽ 10 വരെ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ദിവസവും വൈകുന്നേരം 5.30നാണ് സംപ്രേഷണം. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ എട്ടിനും ഉച്ചയ്ക്ക് 2 മണിക്കും ഉണ്ടായിരിക്കും.


പത്താം ക്ലാസിലെ പ്രോഗ്രാമുകൾക്ക് ശേഷം, ഫെബ്രുവരി 11 മുതൽ മറ്റ് ക്ലാസുകളിലെ വാർഷിക പരീക്ഷകൾക്കുള്ള പുതിയ ചോദ്യ മാതൃകകൾ വിശകലനം ചെയ്യുന്ന സെഷനുകൾ ആരംഭിക്കുമെന്നും മോഡൽ പരീക്ഷകൾക്ക് ശേഷം അടുത്ത ഘട്ടം തുടങ്ങുമെന്നും കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.


കൈറ്റ് വിക്ടേഴ്‌സിന്റെ വെബ് പോർട്ടലിലും (www.victers.kite.kerala.gov.in) മൊബൈൽ ആപ്പിലും (KITE VICTERS) മുന്നൊരുക്കം തത്സമയം കാണാം. ക്ലാസുകൾ പിന്നീട് youtube.com/itsvicters യൂട്യൂബ് ചാനലിലും ലഭ്യമാക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home