ad
Deshabhimani

എസ്എസ്എൽസി വിദ്യാർഥികൾക്ക്‌ സംശയ നിവാരണത്തിന് കൈറ്റിൽ അവസരം

KITE Victers.JPG
വെബ് ഡെസ്ക്

Published on Mar 04, 2026, 05:06 PM | 1 min read

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ- ഇൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സിൽ എട്ട്‌ മുതൽ ആരംഭിക്കുന്നു. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടാകുക. പരീക്ഷയുടെ തലേന്ന്‌ വൈകിട്ട് 5.30 നാണ് ലൈവ് ആരംഭിക്കുക.


മാർച്ച് എട്ടിന് ഇംഗ്ലീഷ്, 10ന് ഭാഷാവിഷയങ്ങൾ, 12ന് ഹിന്ദി, 15ന് ഗണിതം, 17ന് ഫിസിക്സ്, 22ന് സോഷ്യൽ സയൻസ്, 24ന് കെമിസ്ട്രി, 29ന് ബയോളജി എന്നീ തരത്തിലാണ് തത്സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്ലസ്‌വൺ, പ്ലസ്‌ടു വിദ്യാർഥികൾക്കായി ഒന്നര മണിക്കൂർ റിവിഷൻ ക്ലാസുകളും സംപ്രേഷണം നടത്തും. രാവിലെ 8.30, പകൽ 11, പകൽ 3, രാത്രി 8 എന്നിങ്ങനെയാണ് പ്ലസ്‌ടു റിവിഷന്റെ സമയക്രമം. അഞ്ചിന് ഫിസിക്സ്, ആറിന് കമ്പ്യൂട്ടർ സയൻസ്, എട്ടിന് അക്കൗണ്ടൻസി, ഒമ്പതിന് യഥാക്രമം കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, 11-ന് കമ്പ്യൂട്ടർ സയൻസും ഭാഷാ വിഷയങ്ങളും, 16ന് കണക്ക്‌, 18ന് ഇക്കണോമിക്സ്, 23ന് ബോട്ടണി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, 25-ന് ജ്യോഗ്രഫി, 27-ന് ഇംഗ്ലീഷ് എന്നിങ്ങനെയാണ് സംപ്രേഷണം.


റിവിഷൻ ക്ലാസുകൾ youtube.com/itsvicters ചാനലിൽ ലഭ്യമാണ്. ലൈവ്‍ ഫോൺ- ഇൻ പ്രോഗ്രാമിലേക്ക്‌ വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home