Deshabhimani

കിഫ്ബി

print edition 25,587 കോടിയുടെ പദ്ധതികൾ സ്‌തംഭിക്കും

KIIFB SATHEESAN MODI
avatar
എസ് കിരൺബാബു

Published on Oct 17, 2026, 01:13 AM | 1 min read

തിരുവനന്തപുരം : കിഫ്ബിയെ അട്ടിമറിച്ചതോടെ കേരളത്തിലെ പശ്ചാത്തലവികസനം പൂർണമായും സ്‌-തംഭിക്കും. പൊതുമരാമത്ത് വകുപ്പിലെ 40,577 കോടിരൂപയുടെ 464 പദ്ധതികളിൽ പൂർത്തിയാക്കാനുള്ള 25,587 കോടിയുടെ നിർമാണം പാതിവഴിയിൽ നിലച്ചു. 2,134 കോടിയുടെ വയനാട് തുരങ്കപാതയും 500 കോടിയുടെ എംസി റോഡ് വികസനവും പൂർണസ്‌തംഭനത്തിലേക്ക്.


കിഫ്ബിയുടെ സാങ്കേതിക-–സാമ്പത്തിക പരിശോധനയിലുള്ള 83 പുതിയ മെഗാ പദ്ധതികളും പൂർണമായും ഉപേക്ഷിക്കപ്പെടും. വിഭവസമാഹരണം നിർത്തിവച്ച് പ്രവൃത്തികളെല്ലാം വാർഷിക ബജറ്റിലേക്ക് ഒതുക്കാനാണ്‌ ശ്രമം. എന്നാൽ പണം എങ്ങനെ കണ്ടെത്തുമെന്നതിൽ വ്യക്തതയില്ല. ബദൽമാർഗമില്ലാതെ പദ്ധതികൾ ബജറ്റിലേക്ക് മാറ്റുന്നത്‌ കേരളത്തിന്റെ ഭാവിക്ക്‌ കനത്ത തിരിച്ചടിയാകും.

ബജറ്റിലെ പരിമിതമായ പ്ലാൻ ഫണ്ടിൽനിന്ന് റോഡുകൾക്കും പാലങ്ങൾക്കുമായി ഒരുവർഷം പരമാവധി നീക്കിവയ്‌ക്കാനാകുന്നത് 2,000 മുതൽ 2,500വരെ കോടി രൂപമാത്രം. ഈ പരിധിയിലേക്ക് 25,587 കോടിയുടെ ബാധ്യതകൂടി മാറ്റിയാൽ, നിർമാണം നടക്കുന്ന പ്രവൃത്തികൾ പൂർത്തിയാകാൻ പതിറ്റാണ്ടുകളെടുക്കും. പൊതുമരാമത്ത് വകുപ്പിൽ ഭരണാനുമതി നൽകിയ 464 പദ്ധതികളിൽ ഇതുവരെ വിതരണംചെയ്‌തത് 14,990 കോടിരൂപ. ബാക്കി തുക ലഭ്യമല്ലാതാകുന്നതോടെ കരാറുകാർ പണിനിർത്തും. സുപ്രധാന പശ്ചാത്തല വികസനപദ്ധതികളായ മലയോര–തീരദേശ പാതയ്‌ക്കാണ് ഏറ്റവും വലിയ തിരിച്ചടി. ഇരുപദ്ധതികളുടെയും നിർമാണം നിലച്ചു.


മറ്റൊരു പ്രധാനപാതയായ തിരുവനന്തപുരം –അങ്കമാലി എംസി റോഡിന്റെ വികസനവും അവതാളത്തിലാകും. എറണാകുളത്തെ വ്യവസായമേഖലയ്‌-ക്ക്‌ കുതിപ്പാകേണ്ട സീപോർട്ട്–എയർപോർട്ട്, തമ്മനം–പുല്ലേപ്പടി, മൂവാറ്റുപുഴ ടൗൺ ബൈപാസ് റോഡുകൾ പ്രതിസന്ധിയിലായി. കണ്ണൂർ വിമാനത്താവള കണക്‌ടിവിറ്റിയുടെ ഭാഗമായ തലശേരി–മമ്പറം–മട്ടന്നൂർ പാതയും കോഴിക്കോട് നഗരത്തിലെ അരയിടത്തുപാലം–കാരന്തൂർ റോഡും പെരുവഴിയിലാകും. തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകേണ്ട ശ്രീകാര്യം, പട്ടം, ഉള്ളൂർ മേൽപ്പാലങ്ങളും അട്ടക്കുളങ്ങര ഉയരപ്പാതയും വെഞ്ഞാറമൂട് മേൽപ്പാലവും ബജറ്റ് വിഹിതത്തെമാത്രം ആശ്രയിച്ച് പൂർത്തിയാക്കാനാകില്ല. തൃശൂർ–എറണാകുളം തീരദേശങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കോട്–മുനമ്പം വലിയ പാലം, റാന്നി വലിയ പാലം, ആലപ്പുഴ പുന്നമട പാലം, തോട്ടപ്പള്ളി–നാലുചിറ പാലം തുടങ്ങിയ ഡസൻകണക്കിന് പാലങ്ങളുടെയും പെരുമ്പാവൂർ, വടക്കാഞ്ചേരി, ചെങ്ങന്നൂർ, ഒറ്റപ്പാലം, കാസർകോട് ബൈപാസുകളുടെയും നിർമാണവും മുടങ്ങും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home