print edition നോട്ടം കിഫ്‌ബിയുടെ 30,000 കോടിയിൽ

തിരുവനന്തപുരം: കിഫ്‌ബിക്ക് പൂട്ടിടുന്നതിലൂടെ മുഖ്യമന്ത്രി വി ഡി സതീശൻ നോട്ടമിടുന്നത് കിഫ്‌ബിയുടെ കൈവശമുള്ള 30,000 കോടി രൂപ. ലഭിച്ച ഗ്രാന്റുകളും വായ്പകളുമായി 30,000 കോടിയോളം രൂപയാണ് പണമായും നിക്ഷേപമായും കിഫ്ബിയുടെ കൈവശമുള്ളത്. കിഫ്ബിയുടെ സ്വതന്ത്ര പ്രവർത്തനം മരവിപ്പിച്ചാൽ ഈ പണം ട്രഷറിയിലേക്ക് വരുമെന്നാണ് സതീന്റെ കണക്കുകൂട്ടൽ.
പൂർത്തിയാകാത്തതടക്കം 22,883 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയാൽ മതി എന്നാണ് വിദഗ്ധ സമിതിയുടെ തീരുമാനം. അങ്ങനെയായാൽ കിഫ്ബിയുടെ പകുതി പദ്ധതികൾ ഉപേക്ഷിക്കും.
യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിലടക്കം വികസന പദ്ധതികൾ നിലയ്‌ക്കും. ആലപ്പുഴയിലെ വലിയ പ്രോജക്ടുകളിൽ ഒന്നായ കനാൽ കരയിലെ സംയോജിത ട്രാൻസ്-പോർട്ട് ഹബ്ബ് ഇനിയുണ്ടാകില്ല. കടൽ പ്പാലത്തിന്റെയും മ്യൂസിയത്തിന്റെയും കാര്യവും ഇങ്ങനെയാണ്. എല്ലാ മണ്ഡലത്തിലും സമാനമായ നിരവധി പദ്ധതികളുണ്ട്.
ചെലവഴിക്കാൻ തീരുമാനിച്ച 22,883 കോടി രൂപയ്ക്കുവേണ്ടി കിഫ്ബി വായ്പ എടുക്കേണ്ടതില്ല എന്നാണ് തീരുമാനം. പകരം സർക്കാർ ബജറ്റിൽനിന്ന് നൽകും. കിഫ്ബി എടുത്ത വായ്പയിൽ യുഡിഎഫിന്റെ അഞ്ചുവർഷ ഭരണകാലത്ത് 28,444 കോടി രൂപ തിരിച്ചടയ്ക്കേണ്ടിവരും എന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി.









0 comments