Deshabhimani

ഖാദർ കമ്മിറ്റി റിപ്പോർട്ട്: മൂല്യങ്ങള്‍ ഇല്ലാതെയാക്കി, വെള്ളം ചേർത്ത് നടപ്പാക്കാന്‍ നീക്കം

school students kerala
വെബ് ഡെസ്ക്

Published on Sep 13, 2026, 07:24 PM | 1 min read

തിരുവനന്തപുരം : മികവിനായുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ ആരംഭിച്ച ഖാദർ കമീഷനിലാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ കത്തിവയ്ക്കുന്നു. കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സുപ്രധാനമായ നിർദേശങ്ങളടക്കം മാറ്റി മറിച്ചാണ് തീരുമാനങ്ങൾ നടപ്പാക്കുക. അതിനായി റിപ്പോർട്ട് പരിഷ്കരിക്കുന്നു എന്നും മറ്റും പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്യുന്നു. എൽഡിഎഫാണ് പദ്ധതി ആരംഭിച്ചതെങ്കിലും തങ്ങളുടെ കാലത്ത് നടപ്പാക്കി എന്ന് വരുത്തിത്തീർക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ്. ഇതോടെ എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച മൂല്യങ്ങളും ഉദ്ദേശ്യങ്ങളും പൂർണമായി മാറ്റപ്പെടും.


ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പിലാക്കുന്നതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കരട് രേഖ തയാറാക്കിയിട്ടുണ്ട്. ഈ രേഖ പ്രകാരം 2030 ആകുമ്പോഴേക്കും ആറു വിഭാഗം അധ്യാപകരാകും പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാവുക. റിപ്പോർട്ട്‌ നടപ്പാക്കാൻ സർക്കാർ അധ്യാപക സംഘടനകളുടെ അഭിപ്രായംതേടിയിട്ടുണ്ട്. 22നുമുമ്പായി നിർദേശങ്ങൾ‍ അറിയിക്കണം.


എല്ലാത്തരം സ്‌കൂളുകളുടെയും സ്ഥാപന മേധാവി പ്രിൻസിപ്പൽ ആയിരിക്കണമെന്നാണ്‌ ഖാദർ കമ്മിറ്റി ശുപാർശ. എന്നാൽ പ്രൈമറി, എൽപി സ്കൂളുകളിലെ മേധാവിയെ ‘ഹെഡ്‌ ടീച്ചർ’ എന്ന് പറയണമെന്നാണ് കരടിലെ നിർദേശം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് ഈ നിർദേശം. നിലവിലുള്ള ഡിഡിഇ, ആർഡിഡി ഓഫീസുകൾ ഇല്ലാതായി ജില്ലാ ഓഫീസുകൾ നിലവിൽ വരും. എഇഒ, ഡിഇഒ ഓഫീസുകളും ഇല്ലാതാകും. ഡിഇഒമാരെ നിയമിക്കണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും ഇ‍ൗ തസ്‌തിക ആവശ്യമില്ലെന്നാണ്‌ പുതിയ കരട് റിപ്പോർട്ടിലുള്ളത്.


സ്‌കൂളുകളുടെ ഘടനയും മാറും. 12–ാം ക്ലാസുകൾ വരെ സെക്കൻഡറി സ്‌കൂളുകൾ, പത്താം ക്ലാസുവരെ ലോവർ സെക്കൻഡറി സ്‌കൂളുകൾ, 7,8 ക്ലാസുകരെ പ്രൈമറി സ്‌കൂളുകൾ, 4,5 ക്ലാസുവരെ ലോവർ പ്രൈമറി സ്‌കൂളുകൾ എന്നിങ്ങനെയാകും അറിയപ്പെടുക.


സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി പഠനങ്ങൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ 2017ലാണ്‌ പ്രൊഫ. എം എ ഖാദറിന്റെ അധ്യക്ഷതയിൽ സമിതിയെ നിയോഗിച്ചത്‌. റിപ്പോർട്ടിന്റെ ഒന്നാംഭാ​ഗം അം​ഗീകരിച്ചിരുന്നു. വിദ്യാഭ്യാസ ഘട്ടങ്ങളെയും അധ്യാപകരുടെ യോഗ്യതകളെയും ശിഥിലീകരിച്ചുകിടക്കുന്ന വകുപ്പിന്റെ ഏകീകരണത്തെയും കുറിച്ചുള്ള നിർദേശങ്ങളാണ് ഒന്നാംഭാ​ഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home