Deshabhimani

കെജിഒഎ സൗത്ത് കലോത്സവം: സ്വരാജ് ഭവൻ ജേതാക്കൾ

kalamela

കെജിഒഎ സൗത്ത് ജില്ലാ കലോത്സവത്തിൽ വിജയികളായ സ്വരാജ് ഭവൻ ഏരിയയ്‌ക്ക്‌ ചലച്ചിത്ര സംവിധായകൻ
നേമം പുഷ്പരാജ് ട്രോഫി വിതരണം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 01:30 AM | 1 min read

തിരുവനന്തപുരം : കെജിഒഎ സൗത്ത് ജില്ലാ കലോത്സവത്തിൽ സ്വരാജ് ഭവൻ ഏരിയ വിജയികളായി. ഈസ്റ്റ് ഏരിയ രണ്ടാം സ്ഥാനവും പബ്ലിക് ഓഫീസ് ഏരിയ മൂന്നാം സ്ഥാനവും നേടി. തൈക്കാട് ബിഎഡ് ട്രെയിനിങ് കോളേജിൽ നടന്ന കലോത്സവം ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡന്റ്‌ പി സി സന്തോഷ് കുമാർ അധ്യക്ഷനായി. ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. അപർണ മധു കലാതിലകവും ജയപ്രകാശ് എൻ ആർ കലാപ്രതിഭയുമായി. സംസ്ഥാന പ്രസിഡന്റ്‌ എം എൻ ശരത്ചന്ദ്രലാൽ, ജില്ലാ സെക്രട്ടറി എം സുരേഷ് ബാബു, സമന്വയ ചെയർപേഴ്സൺ മൊയ്തീൻകുട്ടി പൂമരത്തിൽ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home