print edition കെജിഒഎ നോർത്ത് ജില്ലാ കലാമേള: വർക്കല ഏരിയ ചാമ്പ്യൻമാർ

കെജിഒഎ നോർത്ത് ജില്ലാ കലാമേളയിൽ ചാന്പ്യന്മാരായ വർക്കല ഏരിയ ടീം ട്രോഫിയുമായി
തിരുവനന്തപുരം : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) നോർത്ത് ജില്ലാ കലാമേളയിൽ 42 പോയിന്റ് നേടി വർക്കല ഏരിയ ചാമ്പ്യൻമാരായി. 39.5 പോയിന്റോടെ വികാസ് ഭവൻ ഏരിയ റണ്ണറപ്പായി. സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളന ഉദ്‌ഘാടനവും സമ്മാനദാനവും കഥകളിനടൻ കലാമണ്ഡലം രാജീവൻ നമ്പൂതിരി നിർവഹിച്ചു.
ലളിതഗാനം, സിനിമാഗാനം എന്നിവയിൽ ഒന്നാംസ്ഥാനവും കവിതാപാരായണം, നാടൻപാട്ട് എന്നിവയിൽ രണ്ടാംസ്ഥാനവും നേടി 13 പോയിന്റ് നേടിയ ആർ ആർ രാജേഷ് (പട്ടം ഏരിയ) കലാപ്രതിഭയായി. ലളിതഗാനം, സിനിമാഗാനം, നാടൻപാട്ട്, സംഘഗാനം എന്നിവയിൽ ഒന്നാംസ്ഥാനവും കവിതാപാരായണത്തിൽ രണ്ടാംസ്ഥാനവും നേടിയ ലക്ഷ്മി മോഹൻലാൽ (വർക്കല ഏരിയ) കലാതിലകമായി.
കാർട്ടൂൺ രചന, വാട്ടർ കളറിങ്, പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടി 15 പോയിന്റ് നേടിയ കെ പ്രദീപ് കുമാർ (എൻജിനിയറിങ് കോളേജ് ഏരിയ) സർഗപ്രതിഭയായി. സംസ്ഥാന പ്രസിഡന്റ് എം എൻ ശരത്ചന്ദ്രലാൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ജി കെ മണിവർണൻ, എസ് ദിലീപ്, ആർ മനോജ് കുമാർ എന്നിവർ സംസാരിച്ചു.









0 comments