ad
Deshabhimani

print edition സിവിൽസർവീസിനെ
തകർക്കുന്നതിനെതിരെ കെജിഒഎ മാർച്ച്‌

KGOA.jpg

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഒഎ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 20, 2026, 01:31 AM | 1 min read

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാർച്ചും ധർണയും നടത്തി.


സിവിൽ സർവീസിനെ സംരക്ഷിക്കുക, -അഞ്ചുവർഷ തത്വം പാലിച്ച് ശമ്പളപരിഷ്കരണം, -പെൻഷൻ സാധൂകരണ നിയമവും ലേബർ കോഡുകളും പിൻവലിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കരുത്‌ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.


സെക്രട്ടറിയറ്റിനുമുന്നിലേക്ക്‌ പാളയത്തുനിന്ന്‌ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന്‌ ജീവനക്കാർ പങ്കെടുത്തു. ധർണ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. കോർപറേറ്റ്‌വൽക്കരണ നയങ്ങൾ അതിനേക്കാൾ തീവ്രമായാണ്‌ സംസ്ഥാനത്തെ പുതിയ സർക്കാർ നടപ്പാക്കുന്നത്‌.


ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റി അവരോട്‌ ശത്രുക്കളോടെന്നപോലെയാണ്‌ സർക്കാർ പെരുമാറുന്നത്‌– അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ ഷമ്മി ബേക്കർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം ഷാജഹാൻ, ജി ശ്രീകുമാർ, എസ് സുരേഷ് ബാബു, സജി സത്യശീലൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home