print edition സ്വാശ്രയ നഴ്സിങ് കോളേജുകളെ ‘സർക്കാർ നഴ്സിങ് കോളേജുകൾ' എന്ന് വിശേഷിപ്പിക്കരുത്: കെജിസിഎൻടിഎ

പ്രതീകാത്മകചിത്രം | AI
തിരുവനന്തപുരം: കേരളത്തിലെ ഗവ. മെഡിക്കൽ കോളേജുകളോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന 14 സർക്കാർ നഴ്സിങ് കോളേജുകളെയും സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ സ്വാശ്രയ നഴ്സിങ് കോളേജുകളെയും ‘സർക്കാർ നഴ്സിങ് കോളേജുകൾ' എന്ന് വിശേഷിപ്പിക്കുന്നത് നിർത്തണമെന്ന് ഗവ. നഴ്സിങ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ.
പല മാധ്യമങ്ങളും സ്വാശ്രയ കോളേജുകളെ ‘സർക്കാർ കോളേജുകൾ' എന്ന് തെറ്റായി രേഖപ്പെടുത്തുന്നത് വലിയ ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്. പ്രവേശന മാനദണ്ഡങ്ങളും ഫീസ് ഘടനയും സ്വയംഭരണ സ്ഥാപനങ്ങൾക്കുകീഴിലെ കോളേജുകളിൽ വ്യത്യസ്തമാണ്. തെറ്റായ പ്രചാരണം തടയാൻ അധികൃതർ ഇടപെടണം. മാധ്യമങ്ങൾ കൃത്യമായ വിവരങ്ങൾ മാത്രം നൽകണമെന്നും ഭാരവാഹികൾ പറഞ്ഞു.










0 comments