Deshabhimani

print edition രണ്ട് ലക്ഷം കണക്-ഷൻ പിന്നിട്ട് കെ ഫോൺ

kfon
വെബ് ഡെസ്ക്

Published on Sep 30, 2026, 12:00 AM | 1 min read

തിരുവനന്തപുരം : എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതി കെ ഫോൺ രണ്ട്‌ ലക്ഷം കണക്‌ഷൻ പിന്നിട്ടു. നിലവിലെ കണക്കുപ്രകാരം 2,00,073 കണക്‌ഷനാണുള്ളത്‌. നഗര-–ഗ്രാമ മേഖലകൾക്കൊപ്പം വിദൂര, ആദിവാസി മേഖലകളിലേക്കും സേവനം വ്യാപിപ്പിക്കാനാണ്‌ ശ്രമം. കണക്ടിവിറ്റി പരിമിതമായ ആദിവാസി മേഖലകളിൽ പുതിയ കണക്‌ഷനുള്ള നടപടി പുരോഗമിക്കുന്നു. 34,505 കിലോമീറ്ററിലേറെ വ്യാപിച്ച ഫൈബർ ശൃംഖലവഴി ഇന്റർനെറ്റ് സേവനത്തിനൊപ്പം ഡിജിറ്റൽ വിനോദവും നൽകുന്നുണ്ട്‌. 29- ഒടിടി പ്ലാറ്റ്ഫോമും 350-ലേറെ ഡിജിറ്റൽ ടെലിവിഷൻ ചാനലുകൾ ഉൾപ്പെടുന്ന സേവനവും ലഭ്യമാക്കിയിട്ടുണ്ട്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home