print edition 2,000 കണക്ഷനുകള്‍ പിന്നിട്ട് കെ ഫോൺ ഒടിടി

തിരുവനന്തപുരം
ഒടിടി സേവനം ആരംഭിച്ച് നാല് മാസത്തില്‍ 2,000 സജീവ കണക്ഷനുകള്‍ പിന്നിട്ട് കെ ഫോൺ. നിലവിൽ 2053 കണക്ഷനുകളാണുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ. ദക്ഷിണേന്ത്യന്‍ ടിവി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി, 29ൽഅധികം ഒടിടി പ്ലാറ്റ്ഫോമുകളും 350ൽഅധികം ഡിജിറ്റല്‍ ടിവി ചാനലുകളും ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് കെ ഫോണിനെ വേറിട്ടതാക്കുന്നത്. 444 രൂപ മുതലുള്ള വിവിധ പാക്കേജുകള്‍ ലഭ്യമാണ്. ആഗസ്ത് 21നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒടിടി ഉദ്ഘാടനം ചെയ്തത്.










0 comments