ad
Deshabhimani

print edition കെഎഫ്സിയിൽനിന്ന്‌ വിരമിക്കുന്നവർക്ക് യാത്രയയപ്പ്

KFC.jpg

കെഎഫ്സിയില്‍നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡി കെ മുരളി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 22, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (കെഎഫ്സി)നിന്ന്‌ വിരമിക്കുന്ന ഏഴ് ജീവനക്കാർക്ക് കെഎഫ്സി ഓഫീസേഴ്സ് അസോസിയേഷന്റെയും കെഎഫ്സി എംപ്ലോയീസ് അസോസിയേഷ (സിഐടിയു)ന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.


കെഎഫ്സി ഹെഡ് ഓഫീസിന് സമീപത്തെ സുരേന്ദ്രനാഥ് ട്രസ്റ്റ് ഹാളിൽ നടന്ന പരിപാടി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡി കെ മുരളി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പി പ്രസാദ്, വി പ്രസാദ്, എലിസബത്ത് ജോസഫ്, ടി എ ഉണ്ണികൃഷ്ണൻ, അലക്സ് ജോസഫ്, വി എസ് ദിലീപ്, ഷെറിൻ ഫിലിപ്പ് എന്നിവരെ ആദരിച്ചു.


സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ക്ലൈനസ് റൊസാരിയോ, കെഎഫ്സിഇഎ (സിഐടിയു) ജനറൽ സെക്രട്ടറി പി അജികുമാർ, കെഎഫ്സിഒഎ ജനറൽ സെക്രട്ടറി വി എസ് പ്രകാശ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home