Deshabhimani

മണ്ണെണ്ണ പ്രതിസന്ധി രൂക്ഷം; വെട്ടിയിട്ടും മിണ്ടാതെ സർക്കാർ

kerosene
avatar
ആരതി ബി എസ്‌

Published on Oct 11, 2026, 01:00 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത്‌ റേഷൻ മണ്ണെണ്ണ കിട്ടാതെ ഗാർഹിക ഉപയോക്താക്കളും മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിൽ. 5.94 ലക്ഷം മഞ്ഞക്കാർഡുകാർക്ക്‌ മൂന്നുമാസത്തിലൊരിക്കൽ നൽകേണ്ട ഒരു ലിറ്റർ മണ്ണെണ്ണ ഉൾപ്പെടെയാണ്‌ മുടങ്ങിയത്‌. മഞ്ഞക്കാർഡിന്‌ പുറമെ പിങ്ക്‌, നീല, വെള്ള കാർഡുകാർക്ക്‌ അര ലിറ്റർ മണ്ണെണ്ണയ്‌ക്ക്‌ അർഹതയുണ്ട്‌. എൽപിജി വിതരണത്തിൽ നിയന്ത്രണം ഉള്ളതിനാൽ, മണ്ണെണ്ണയ്‌ക്ക്‌ ആവശ്യക്കാർ വർധിച്ചിട്ടുണ്ട്‌. മഞ്ഞക്കാർഡുകാർക്ക്‌ നിലവിൽ അരലിറ്റർപോലും നൽകാവാനാത്ത സ്ഥിതയാണ്‌. മത്സ്യഫെഡ്‌ വഴി നൽകുന്ന വെള്ള മണ്ണെണ്ണയ്‌ക്ക്‌ പുറമെ റേഷൻ കടകൾവഴി നൽകുന്ന നീല മണ്ണെണ്ണകൂടി ആശ്രയിച്ചാണ്‌ മത്സ്യത്തൊഴിലാളികൾ ഉപജീവനം നടത്തുന്നത്‌.


ഇവർക്കുള്ള വിഹിതവും ലഭിച്ചിട്ടില്ല. റേഷൻ മണ്ണെണ്ണയ്‌ക്ക്‌ വില കൂട്ടിയതിനുപിന്നാലെയാണ്‌ ക്ഷാമം ഉണ്ടായത്‌. മുമ്പ്‌ ലഭിച്ചിരുന്നതിൽനിന്ന്‌ 16.08 ലക്ഷം ലിറ്റർ കുറഞ്ഞു. എന്നിട്ടും വിഹിതം പുനഃസ്ഥാപിച്ചുകിട്ടാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താൻ ഭക്ഷ്യവകുപ്പ്‌ തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ 56.76 ലക്ഷം ലിറ്റർ മണ്ണെണ്ണ സംസ്ഥാനത്തിന്‌ അനുവദിച്ചിരുന്നു. ജനുവരി – മാർച്ച്‌ മാസം വിതരണം ചെയ്യാനുള്ള മണ്ണെണ്ണയായിരുന്നു ഇത്‌.


ഏപ്രിൽ മുതൽ ജൂൺവരെയുള്ള ക്വാർട്ടറിലെ മണ്ണെണ്ണ വിഹിതമാണ്‌ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നശേഷമാണ്‌ ഉത്തരവിറങ്ങിയത്‌. രണ്ടാം ക്വാർട്ടറായ ജൂലായ്‌ മുതൽ സെപ്‌തംബർ വരെയും മൂന്നാം ക്വാർട്ടറായ ഒക്‌ടോബർ മുതൽ ഡിസംബർ വരെയും ഉള്ളതും സമാനമായി കുറച്ചു. വളരെ വൈകിയാണ്‌ ഭക്ഷ്യമന്ത്രി കേന്ദ്രത്തിന്‌ കത്തയക്കാൻപോലും തയ്യാറായത്‌. രണ്ട്‌ എൻജിനുള്ള വള്ളങ്ങൾക്ക്‌ മത്സ്യഫെഡ്‌ വഴി 360 ലിറ്റർ മണ്ണെണ്ണയാണ്‌ ലഭിക്കുന്നത്‌. എന്നാൽ ഒരുമാസം 300 ലിറ്റർകൂടി അധികം വേണ്ടിവരും. റേഷൻ കടകളിൽനിന്നുള്ള വിഹിതം കിട്ടാതായതോടെ ലിറ്ററിന്‌ 110 രൂപ നൽകി പുറത്തുനിന്നാണ്‌ മത്സ്യത്തൊഴിലാളികൾ മണ്ണെണ്ണ വാങ്ങുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home