ad
Deshabhimani

ഭാരം മാറ്റി ; വെള്ളിയും 
പൊന്നായി ; പഞ്ചഗുസ്‌തി മത്സരത്തിൽ മെഡൽനേട്ടം

keralolsavam

ആൽബിൻ ചിറമ്മലും അദ്വൈത് അശോകും

വെബ് ഡെസ്ക്

Published on Apr 10, 2025, 12:42 AM | 1 min read


കൊച്ചി : തൃശൂരിലെ ഉറ്റസുഹൃത്തുക്കൾ ഇത്തവണയും പതിവ്‌ തെറ്റിച്ചില്ല. പഞ്ചഗുസ്‌തി മത്സരത്തിൽ കഴിഞ്ഞതവണത്തെ മെഡൽനേട്ടം ആവർത്തിച്ചു. എന്നാൽ, ചെറിയൊരു മാറ്റം. ഭാര കാറ്റഗറിയിലായിരുന്നു മാറ്റം വരുത്തിയത്‌. മാറ്റം ഇരുവർക്കും സമ്മാനിച്ചത്‌ സ്വർണമെഡൽ.


തൃശൂർ കുറ്റൂർ ചിറമ്മൽ വീട്ടിൽ ആൽബിൻ ചിറമ്മലും ചാഴൂർ തച്ചന്ത്രവീട്ടിൽ അദ്വൈത്‌ അശോകും കഴിഞ്ഞ കേരളോത്സവത്തിൽ പഞ്ചഗുസ്‌തിയിൽ മത്സരിച്ചെങ്കിലും രണ്ടാംസ്ഥാനംകൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. അന്ന്‌ ആൽബിൻ 75–-85 കിലോ വിഭാഗത്തിലും അദ്വൈത്‌ 65–-75 കിലോ വിഭാഗത്തിലുമാണ്‌ മത്സരിച്ചത്‌. ഇത്തവണ ആൽബിൻ 65–-75 കിലോയിലും അദ്വൈത്‌ 75–-85 കിലോയിലും മത്സരിച്ച്‌ സ്വർണം സ്വന്തമാക്കി. അഞ്ചുവർഷമായി ആൽബിനും അദ്വൈതും ഒരുമിച്ചാണ്‌ പരിശീലനം. ഖസാഖ്‌സ്ഥാനിൽ നടന്ന വേൾഡ്‌ ആം റസ്‌ലിങ്‌ മത്സരത്തിൽ അദ്വൈത്‌ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home