ad
Deshabhimani

പ്ലസ് ടു മോഡൽ പരീക്ഷയിൽ 'താരമായി' മോഹൻലാൽ; ജീവിതരേഖ തയാറാക്കാനുള്ള ചോദ്യം വൈറൽ

Mohanlal.jpg
വെബ് ഡെസ്ക്

Published on Feb 18, 2026, 02:20 PM | 1 min read

തിരുവനന്തപുരം: ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപേപ്പറിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ 'അതിഥിയായി' എത്തി. നടന്റെ ജീവിതരേഖ തയാറാക്കാനുള്ള ചോദ്യമാണ് പരീക്ഷാ ഹാളിലെത്തിയ വിദ്യാർത്ഥികളെ ആവേശത്തിലാക്കിയത്.


മോഹൻലാലിന്റെ നേട്ടങ്ങളും അവാർഡുകളും സൂചിപ്പിച്ചുകൊണ്ടുള്ള ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അഞ്ച് ദേശീയ പുരസ്കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ, ദാദാ സാഹേബ് ഫാൽക്കെ അവാർഡ് തുടങ്ങി താരത്തെ തേടിയെത്തിയ വലിയ നേട്ടങ്ങളെല്ലാം ചോദ്യപ്പേപ്പറിൽ സൂചനകളായി നൽകിയിരുന്നു.


എന്നാൽ ചോദ്യത്തിലെ ചില പിശകുകൾ ആരാധകർ ചൂണ്ടിക്കാട്ടുന്നുമുണ്ട്. മോഹൻലാൽ അഭിനയരംഗത്തെത്തിയത് 1978-ലെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിലൂടെയാണെന്നാണ് ചോദ്യപ്പേപ്പറിൽ നൽകിയിരുന്നത്.


എന്നാൽ താരത്തിന്റെ ആദ്യ ചിത്രം 1978-ൽ ചിത്രീകരിച്ച 'തിരനോട്ടം' ആണെന്നും 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' പുറത്തിറങ്ങിയത് 1980-ൽ ആണെന്നും ആരാധകർ തിരുത്തുന്നു. ഇതുകൂടാതെ, വരാനിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ നൽകിയിട്ടുള്ള 'വൃഷഭ' റിലീസ് ചെയ്തു കഴിഞ്ഞതാണെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.


എങ്കിലും പരീക്ഷാ പേപ്പറിലെ മോഹൻലാലിന്റെ സാന്നിധ്യം വിദ്യാർത്ഥികൾക്ക് വലിയ കൗതുകമാണ് നൽകിയത്. ഇതിനു മുൻപും പ്രശസ്ത വ്യക്തികളെക്കുറിച്ചുള്ള ചോദ്യങ്ങൾ പരീക്ഷകളിൽ വന്നിട്ടുണ്ടെങ്കിലും മോഹൻലാലിനെക്കുറിച്ചുള്ള ചോദ്യം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home