ഇനി 'കേരളം' സംസ്ഥാന ശിശുക്ഷേമ സമിതി; ആദ്യമാറ്റം തലസ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരുമാറ്റം പാർലെന്റിൽ പാസായതിന് പിന്നാലെ ആദ്യ പേരുമാറ്റം തലസ്ഥാനത്ത്. "കേരള സംസ്ഥാന ശിശുക്ഷേമ സമിതി"യാാണ് പേരുമാറ്റിയത്. ഇനി മുതൽ "കേരളം സംസ്ഥാന ശിശുക്ഷേമ സമിതി" എന്നായിരിക്കും അറിയപ്പെടുക. തൈക്കാട് ആസ്ഥാനത്തെ നവീകരിക്കുന്ന ബഹുനില മന്ദിരത്തിൽ "കേരളം സംസ്ഥാന ശിശുക്ഷേമ സമിതി" എന്ന് രേഖപ്പെടുത്തി.
തിരുവനന്തപുരം സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്തിന്റെ പുനർനിർമാണം നടക്കുന്നത്. സർക്കാർ അനുവദിച്ച ആദ്യ ഗഡു 5 കോടി രൂപ ഉപയോഗിച്ച് ഒന്നര വർഷമായി നടന്നുവരുന്ന നിർമാണം അന്തിമഘട്ടത്തിലാണ്.









0 comments