Deshabhimani

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12 മുതൽ, 29 ന് അവസാനിക്കും

niyamasabha kerala
വെബ് ഡെസ്ക്

Published on Oct 09, 2026, 05:05 PM | 1 min read

തിരുവനന്തപുരം: കേരള നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12 മുതൽ ചേരും. 29 വരെ തുടരും. ഇതിനിടയിൽ പൂജാ അവധി ഉൾപ്പെടെ ഒഴിവായിരിക്കും. അറിയിപ്പ് പ്രകാരം 12, 13, 14, 15, 16, 25, 27, 28, 29 ദിവസങ്ങളിലാണ് സഭ സമ്മേളിക്കുക.


പതിനാറാം നിയമസഭയുടെ രണ്ടാമത് സമ്മേളനമാണ് 12 ന് ആരംഭിക്കുന്നത്. കേരള കോർട്ട് ഫീസ് ആന്റ് സൂട്ട്സ് വാല്യുവേഷൻ (ഭേദഗതി) ബിൽ 2026, മദ്രാസ് ഹിന്ദു റിലിജ്യസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് (കേരള ഭേദഗതി) ബിൽ 2026 എന്നിവ ഉൾപ്പെടെ പരിഗണനയിലുണ്ട്. ഉപധനാഭ്യർത്ഥനകളും അധിക ധനാഭ്യർത്ഥനകളും 16 ന് പരിഗണിക്കും.


എം എൽ എ മാ‍ര്‍ക്കായി പുതിയതായി നിര്‍മ്മിച്ച 64 അപാര്‍ട്മെന്റുകൾ ഉൾപ്പെടുന്ന പമ്പ ബ്ലോക് പാര്‍പ്പിട സമുച്ചയം 26 ന് ഉൽഘാടനം ചെയ്യും.


2027 ഏപ്രിൽ 27-ന് സഭയുടെ 70 വർഷം തികയും. ഇതുമായി ബന്ധപ്പെട്ട് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ആസൂത്രണം ചെയ്യാനിരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home