print edition കനത്ത ചൂട് തുടരുന്നു; വേനൽ മഴ സജീവം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുമ്പോഴും അൽപ്പം ആശ്വാസം പകർന്ന് വേനൽമഴ തുടങ്ങി. തിങ്കളാഴ്‌ച മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ലഭിച്ചു. എന്നാൽ, പകൽ താപനില ഉയർന്നുതന്നെ നിൽക്കുന്നു. തിങ്കളാഴ്ച പാലക്കാട് 39.9, പുനലൂരിൽ 37.6, കോഴിക്കോട്ട് 37.2 ഡിഗ്രി വീതമാണ് താപനില.
വരുംദിവസങ്ങളിലും പകൽ താപനില ഉയരുമെങ്കിലും വേനൽമഴ കൂടുതൽ സജീവമായേക്കും. ചൊവ്വാഴ്‌ച പാലക്കാട് ജില്ലയിൽ 40 ഡിഗ്രിവരെയും കൊല്ലത്ത് 39 വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രിവരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ നാല് ഡിഗ്രിവരെ അധികമാണിത്.
വെള്ളിവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്ക് സാധ്യതയുണ്ട്. 50 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനും സാധ്യത. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു.










0 comments